യു.കെ ദിവാകരന്റെ രാജി വാർത്ത കുഴിയാനയുടെ വീരവാദം പോലെ നിഷ്ഫലമെന്ന് സുധീഷ്‌ മുണ്ടേരി

എളയാവൂർ ബ്ലോക്ക് കോൺഗ്രസ് എക്സിക്യുട്ടീവ് കമ്മിറ്റി മുൻ അംഗം യു കെ ദിവാകരന്റെ രാജി വാർത്ത കുഴിയാനയുടെ വീരവാദം പോലെ നിഷ്ഫലമായ കാര്യമാണെന്ന് എളയാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സുധീഷ് മുണ്ടേരി.

സംഘടനാ വിരുദ്ധ പ്രവർത്തനവും അച്ചടക്കരാഹിത്യവും സ്വഭാവദൂഷ്യയും മൂലം മാസങ്ങൾക്ക് മുൻപേ പാർട്ടിയിൽ നിന്ന് മാറ്റി നിർത്തപ്പെട്ട ഇദ്ദേഹം അധ്യാപക സംഘടനയുടെ സംസ്ഥാന സമ്മേളനം നടക്കുമ്പോൾ ശ്രദ്ധ കിട്ടുമോ എന്ന് വ്യഥാ വ്യാമോഹിക്കുകയാണ്. പരസ്യ മദ്യപാനത്തിലൂടെയും മറ്റ് ചില ബയോളജിക്കൽ ദൂഷ്യത്തിന്റെയും പേരിൽ പൊതു സമൂഹത്തിന്റെ മുൻപിൽ അപഹാസ്യനായ ഇദ്ദേഹത്തിന്റെ രാജി നാടകം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യാതൊരു ഗൗരവവും കാണുന്നില്ലെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സുധീഷ് മുണ്ടേരി പ്രസ്താവനയിൽ പറഞ്ഞു.

error: Content is protected !!