കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്നാരോപിച്ച്‌​ മര്‍ദ്ദനം; നാല്​ പേരെ അറസ്റ്റ് ചെയ്തു

കൂത്തുപറമ്പ്​: കണ്ണൂര്‍ കൂത്തുപറമ്പിലെ മാനന്തേരിയില്‍ ബീഹാര്‍ സ്വദേശിയായ യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ 15 പേര്‍ക്കെതിരെ കേസെടുത്തു. നാല്​ പേരെ കസ്​റ്റഡിയില്‍ എടുത്തിട്ടുണ്ട്​. മുനാഫിർ ,ഖാദർ ,പി ഷൈജു,എം രാജീവൻ.വിശ്വനാഥൻ എന്നിവരാണ് പിടിയിലായത്

ഇന്നലെയായിരുന്നു ചോട്ടു എന്ന്​ പേരുള്ള ബിഹാര്‍ സ്വദേശിയെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന്​ ആരോപിച്ച്‌​ നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചത്​. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്​തിരുന്നു.

നാട്ടുകാര്‍ കണ്ണവം പൊലീസ്​ സ്​റ്റേഷനില്‍ എത്തിച്ച യുവാവിനെ ചോദ്യം ചെയ്​തതില്‍ ഇയാള്‍ക്ക്​ മാനസിക രോഗമുണ്ടെന്ന്​ സംശയിക്കുന്നതായി​ പൊലീസ്​ പറഞ്ഞിരുന്നു. ചോട്ടു കുട്ടികളെ തട്ടിക്കൊണ്ട്​ ​പോകുന്നതിന്​ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും ​പൊലീസ്​ അറിയിച്ചു.

error: Content is protected !!