“മക്കള്‍ നീതി മയ്യം” :ഉലകനായകന്‍റെ പാര്‍ട്ടി

കാത്തിരിപ്പിനൊടുവില്‍ കമലഹാസന്‍ പുതിയ രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ പേര് ‘മക്കള്‍ നീതി മയ്യം’. പീപ്പിള്‍സ് ജസ്റ്റീസ് ഫോറം എന്നാണ് അതിന്റെ ഇംഗ്ലീഷ് തര്‍ജമ. വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കിയായിരുന്നു പ്രഖ്യാപനം. പാര്‍ട്ടി പതാക മധുരയില്‍ പുറത്തിറങ്ങി .പാര്‍ട്ടിയുടെ പേരിനൊപ്പം തന്നെ വെള്ളയും കറുപ്പും ചുവപ്പും ചേര്‍ന്നതാണ് പാര്‍ട്ടി പതാക.

അതേസമയം, താന്‍ നേതാവല്ല ജനങ്ങളില്‍ ഒരാളെന്ന് കമല്‍ പ്രതികരിച്ചു. രാവിലെ 7.45 ന് രാമേശ്വരത്ത് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്‍റെ വീട്ടിലെത്തിയ ശേഷമാണ് കമല്‍ ഹാസന്‍ പാര്‍ട്ടി പ്രഖ്യാപനത്തിന്‍റെ ഭാഗമായ സംസ്ഥാന പര്യടനത്തിന് തുടക്കം കുറിച്ചത്.

രജനീകാന്തിന് മുൻപേ രാഷ്ട്രീയപ്രഖ്യാപനം നടത്തി വേറിട്ട രാഷ്ട്രീയശൈലിയും നിലപാടുകളും വ്യക്തമാക്കാനാണ് കമലിന്‍റെ ശ്രമം.പാര്‍ട്ടിയുടെ പേരിനൊപ്പം തന്നെ വെള്ള കറുപ്പ് ചുവപ്പ് കോംപിനേഷനിലുള്ള പാര്‍ട്ടി ഫ്‌ളാഗും അദ്ദേഹം അനാവരണം ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഉള്‍പ്പെടെ സമാനന്തര രാഷ്ട്രീയധാരയില്‍നില്‍ക്കുന്നവരുടെ സാന്നിദ്ധ്യം പാര്‍ട്ടി പ്രഖ്യാപനവേദിയില്‍ ശ്രദ്ധേയമായി.

error: Content is protected !!