കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്തില്ല; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

അട്ടപ്പാടി, സഫീർ, ഷുഹൈബ് കൊലപാതങ്ങളിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു. കൊലപാതകികളെ സർക്കാർ വെള്ളപൂശുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്ത് നിയമവാഴ്ച തകർന്നു. സംസ്ഥാനത്ത് കൊലപാതകങ്ങളുടെ ഘോഷയാത്രയാണെന്നും സഭ ബഹിഷ്കരിച്ച ശേഷം ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തര വേള ബഹിഷ്കരിച്ച പ്രതിപക്ഷം പിന്നീട് കൊലപാതകങ്ങളിലെ അടിയന്തര പ്രമേയ നോട്ടീസിൽ അനുമതി നിഷേധിച്ചതിനെ തുടർന്ന് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. മധുവിന്റെ കൊലപാതകം പരിഷ്കൃത സമൂഹത്തിന് അപമാനകരമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

error: Content is protected !!