ഐഎന്‍എക്സ് മീഡിയ കേസ്; കാർത്തി ചിദംബരം അറസ്റ്റിൽ

പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം അറസ്റ്റിൽ . ചെന്നൈയിലാണ് സിബിഐ അറസ്റ്റ് ചെയ്തത് . ഐഎൻഎക്സ് മീഡിയാ പണമിടപാട് കേസിലാണ് അറസ്റ്റ്. ഐഎന്‍എക്സ് മീഡിയക്ക് അനധികൃതമായി വിദേശനിക്ഷേപം സ്വീകരിക്കാന്‍ കാര്‍ത്തി ഒത്താശ ചെയ്തുവെന്നാണ് സിബിഐ കേസ്. ലണ്ടനില്‍ നിന്നും എത്തിയ കാര്‍ത്തിയെ ചെന്നൈയില്‍ വെച്ച് സിബിഐ അറസ്റ്റുചെയ്യുകയായിരുന്നു. ചട്ടങ്ങള്‍ മറികടന്ന് 2007 ല്‍ ഐഎന്‍എക്‌സ് മീഡിയയിലേക്ക് 305 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിച്ചെന്നാണ് കാര്‍ത്തിക്കെതിരെയുള്ള കേസ്.

പി .ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്ന കാലത്താണ് കാര്‍ത്തി ഇത്തരത്തില്‍ ഒരു ഇടപാട് നടത്തുന്നത്. ഐഎന്‍എക്‌സില്‍ നിന്ന് കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങിയതായും ആരോപണം ഉണ്ടായിരുന്നു. സംഭവത്തില്‍ ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും ചെന്നൈയിലെ വസതികളില്‍ നേരത്തെ സിബിഐ റെയ്ഡ് നടത്തിയിരുന്നു.

അതേസമയം പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണിയുടെ ഉടമസ്ഥതയിലായിരുന്ന ഐഎന്‍എക്സ് മീഡിയയിലെ ഓഡിറ്റര്‍ സുഹൃത്താണെന്നും കമ്പനിയിലെ മറ്റാരെയും പരിചയമില്ലെന്നും നേരത്തെ കാര്‍ത്തി ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു.

error: Content is protected !!