ദേശീയ ആരോഗ്യ രംഗത്ത് കേരളം ഒന്നാമത്

ദേശീയ ആരോഗ്യ രംഗത്ത് കേരളം ഒന്നാമത്. നിതി ആയോഗ് ആദ്യമായി പുറത്തിറക്കിയ ദേശീയാരോഗ്യ റിപ്പോർട്ടിലാണ് കേരളത്തിന്‍റെ ഈ നേട്ടം. പഞ്ചാബ് രണ്ടാം സ്ഥാനവും തമിഴ്നാട് മൂന്നാം സ്ഥാനത്തുമെത്തി. ഉത്തര്‍ പ്രദേശാണ് ആരോഗ്യ രംഗത്ത് ഏറ്റവും പിന്നിലുള്ള സംസ്ഥാനം.

ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ ആരോഗ്യ രംഗത്ത് അതിവേഗം പുരോഗതി കൈവരിച്ചുവരുന്നുവെന്ന് നീതി ആയോഗ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദില്ലിയില്‍ നടന്ന ചടങ്ങിൽ നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി പ്രീതി സുദൻ, ലോക ബാങ്കിന്‍റെ ഇന്ത്യ ഡയറക്ടർ ജുനൈദ് അഹമ്മദ് എന്നിവരാണ് റിപ്പോർട്ട് പ്രകാശിപ്പിച്ചത്.

സമഗ്ര മികവിനു കേരളം മുന്നിൽ എത്തിയെങ്കിലും ചില മേഖലകളിൽ പിന്നിലായെന്നു റിപ്പോർട്ടിൽ‌ പറയുന്നു. നവജാതശിശു മരണനിരക്ക്, അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് തുടങ്ങിയവയിൽ കേരളം മെച്ചപ്പെടാനുണ്ട്.

error: Content is protected !!