അഴീക്കോട് സിപിഎം ഒഫീസിന് നേരെ ബോംബേറ്

അ​ഴീ​ക്കോ​ട് തെക്കുഭാഗം സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സി​നു​നേ​രേ ബോംബേറ്. ഇന്ന് പു​ല​ർ​ച്ചെയാണ് ബോംബേറുണ്ടായതെന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബോംബേറില്‍ ഓ​ഫീ​സി​ന്‍റെ വാ​തി​ലുകളും ജനലുകളും തകര്‍ന്നു. ഓ​ഫീ​സി​ലെ അ​ല​മാ​ര, മേ​ശ, ക​സേ​ര തു​ട​ങ്ങി​യ​വ. പൂര്‍ണ്ണമായും ത​ക​ർ​ന്ന നിലയിലാണ്. സി​പി​എം അ​ഴീ​ക്കോ​ട് സൗ​ത്ത് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി മ​ണ്ടൂ​ക്ക് മോ​ഹ​ന​ന്‍റെ പ​രാ​തി പ്ര​കാ​രം വ​ള​പ​ട്ട​ണം പോ​ലീ​സ് കേ​സെ​ടു​ത്തു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സി പി എം ആരോപിച്ചു. ര​ണ്ടാ​ഴ്ച മു​ന്പ് പൂ​ത​പ്പാ​റ​യി​ലെ ബി​ജെ​പി ഓ​ഫീ​സാ​യ കെ.​ടി. ജ​യ​കൃ​ഷ്ണ​ൻ സ്മാ​രക മ​ന്ദി​രത്തിന് നേരെയും ആക്രമമുണ്ടായിരുന്നു. .

You may have missed

error: Content is protected !!