സഹകരണ കോൺഗ്രസ്സില്‍ വൻ അഴിമതി: കെ.സുരേന്ദ്രൻ

കണ്ണൂരിൽ മൂന്ന് ദിവസമായി നടക്കുന്ന സഹകരണ കോൺഗ്രസിൽ വലിയ അഴിമതിയാണ് നടക്കുന്നതെന്ന് കെ.സുരേന്ദ്രന്‍. കേന്ദ്ര സർക്കാറിന്റെ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സ്വകാര്യ ഏജൻസിയായ ഇഫ്താസിന് നൽകിയത് കള്ളപ്പണം വെളുപ്പിക്കാനാണെന്നും. ഇഫ്താസ് എന്ന സംഘടനയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ സ്വകാര്യ താൽപര്യമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പിണറായുടെ മകൾക്ക് ഇഫ്താസുമായി ബന്ധമുണ്ട്. നബാർഡിനെയും ഇഫ്താസിനെയുമാണ് പരിഗണിക്കപെടേണ്ടിയിരുന്നത്.സാമ്പത്തിക ലാഭമുണ്ടാക്കാനാണ് ഇഫ്താസിനെ ഏൽപിച്ചത്. അതോടൊപ്പം മൃഗീയ ഭൂരിപക്ഷമുള്ള സി പി.എമ്മിനു കീഴിലെ ഹകരണ ബാങ്കുകളിലെ കള്ളപ്പണം വെളുപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.സഹകരണ കോൺഗ്രസ് നടത്തിപ്പിലെ പ്രതിപക്ഷത്തിന്റെ മൗനം അത്ഭുതപെടുത്തുന്നുവെന്നും സഹകരണ കോൺഗ്രസിൽ നടക്കുന്ന ലക്ഷക്കണക്കിനു രൂപയുടെ അഴിമതി അന്വേഷിക്കണമെന്നും കെ. സുരേന്ദ്രൻ കണ്ണൂരിൽ പറഞ്ഞു.

You may have missed

error: Content is protected !!