പി.ജയരാജനറിയാതെ ഷുഹൈബ് കൊല്ലപ്പെടില്ല; പിണറായി ഭരിക്കുമ്പോള്‍ ഇതിലപ്പുറവും നടക്കും: കെ.സുധാകരന്‍

കോഴിക്കോട്: പിണറായി വിജയന്‍ മുഖ്യമന്ത്രിയായ സമയത്ത് സി.പി.എം അക്രമികള്‍ക്കെതിരെ യാതൊരു നടപടിയുമുണ്ടാകില്ലെന്ന് മുന്‍ മന്ത്രി കെ.സുധാകരന്‍. മട്ടന്നൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനിടയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലെത്തിയ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.  

ആഭ്യന്തര വകുപ്പും കൂടി പിണറായി കൈകാര്യം ചെയ്യുമ്പോള്‍ അല്‍ഭുതമൊന്നും പ്രതീക്ഷിക്കുന്നില്ല. പി. ജയരാജനറിയാതെ കണ്ണൂരിലൊരു കൊലപാതകവും നടക്കില്ല. അദ്ദേഹം പറഞ്ഞു.         എല്ലാ രാഷ്ട്രീയ കക്ഷികളുമായും സി.പി.എം യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂരില്‍ കോണ്‍ഗ്രസ്, മലപ്പുറത്ത് മുസ്ലിംലീഗ്. ഇങ്ങനെ എല്ലാ കക്ഷികളുമായും ഏറ്റുമുട്ടുകയാണ് സി.പി.എം.സുധാകരന്‍ പറഞ്ഞു. ഷുഹൈബ് മട്ടന്നൂരിന്റെ നാഡിയായിരുന്നു.എസ്.എസ്.എഫ് സാന്ത്വന പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. അദ്ദേഹം പറഞ്ഞു.

error: Content is protected !!