ജസ്റ്റിസ് ആന്റണി ഡൊമിനിക് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആന്റണി ഡൊമിനിക് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് ആന്റണി ഡൊമനിക്കിനെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ഇറങ്ങിയത്. കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് നവനിതി പ്രസാദ് സിംഗ് വിരമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ ആറ് മുതല്‍ ജസ്റ്റിസ് ആന്റണി ഡൊമനിക്ക് കേരള ഹൈക്കോടതിയില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിക്കുകയായിരുന്നു.

error: Content is protected !!