ജോണ്‍സണ്‍ മാസ്റ്ററിന്റെ ഭാര്യയ്ക്ക് അടിയന്തര ചികിത്സാ ധനസഹായം അനുവദിച്ചു

അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററിന്റെ ഭാര്യയ്ക്ക് മൂന്ന് ലക്ഷം രൂപ അടിയന്തര ചികിത്സാ ധനസഹായം അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് ധനസഹായം അനുവദിച്ചത്.രക്താര്‍ബുദ ചികിത്സയില്‍ കഴിയുന്ന റാണി ജോണ്‍സണ്‍ രോഗാവസ്ഥ വിവരിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. ഈ കത്ത് അപേക്ഷയായി പരിഗണിച്ചാണ് റാണി ജോസഫിന് ചികിത്സാ സഹായം അനുവദിച്ചത്.

ജോണ്‍സണ്‍ മാസ്റ്ററിന്റെ പെട്ടെന്നുള്ള മരണവും, തുടര്‍ന്ന് ഓരോ വര്‍ഷത്തെ ഇടവേളകളില്‍ മക്കളായ ഷാന്‍ ജോണ്‍സണ്‍, റെന്‍ ജോണ്‍സണ്‍ എന്നിവരുടേയും മരണത്തോടെ ഒറ്റപ്പെട്ടു പോയ റാണി ജോണ്‍സണ്‍ രക്താര്‍ബുദത്തെ അതിജീവിക്കാനായി നിരന്തര ചികിത്സയിലാണ്.

error: Content is protected !!