ഓഹരി വിപണിയിൽ ഇടിവു തുടരുന്നു

ഓഹരി വിപണിയിൽ ഇടിവു തുടരുന്നു. ആഗോള വിപണിയിലുണ്ടായ ഇടിവാണ് ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുന്നത്. ബിഎസ്ഇ സെൻസെക്സ് 169.92 പോയിന്റ് നഷ്ടത്തിൽ 34,172 ലാണു വ്യാപാരം പുരോഗമിക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 53.85 പോയിന്റ് ഇടിഞ്ഞ് 10,499 ലുമാണു വ്യാപാരം നടക്കുന്നത്.

എൻഎസ്ഇയിലെയും ബിഎസ്ഇയിലെയും മിക്ക സെക്ടറുകളും നഷ്ടത്തിലാണ്. എന്നാൽ എൻഎസ്ഇ ഫാർമ, റിയൽറ്റി, ഐടി എന്നീ സെക്ടറുകൾ നേട്ടത്തിലാണ്. ബിഎസ്ഇയിൽ എച്ച്സി, ഐടി, റിയൽറ്റി, ടെക് തുടങ്ങിയ വിഭാഗം ഓഹരികൾ നേട്ടത്തിലാണ്.

ഇൻഫോസിസ്, സിപ്ല, ഡോ. റെഡീസ് ലാബ്, യുപിഎൽ, സൺഫാർമ എന്നിവയാണ് ഇരു സൂചികകളിലും മികച്ച നേട്ടമുണ്ടാക്കുന്നത്. അതേസമയം എച്ച്പിസിഎൽ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, അദാനി പോർട്സ്, ഹിന്റാൽകോ എന്നിവയാണ് ഏറ്റവുമധികം നഷ്ടം നേരിടുന്നത്.

error: Content is protected !!