സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിന്ധയിലേക്ക്

നാളെ ബജറ്റ് അവതരിപ്പിക്കാനിരിക്കെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിന്ധയിലാണെന്ന് വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വേ നിയമസഭയില്‍ വച്ചു. ധനമന്ത്രി തോമസ് ഐസക്കാണ് സര്‍വേ നിയമസഭയില്‍ സമര്‍പ്പിച്ചത്. സംസ്ഥാനത്ത്‌ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. സംസ്ഥാനത്തെ ധനകമ്മിയും,റവന്യൂകമ്മിയും കൂടിയെന്നും സര്‍വേയില്‍ പറയുന്നു.

സംസ്ഥാന കടത്തിന്റെ വളര്‍ച്ച നിരക്ക് 18.048 ശതമാനമാണ്. സംസ്ഥാനത്തിന്റെ കടം 1,86,453 കോടി രൂപയാണ്. ജിഡിപി നിരക്ക് ആദ്യമായി ദേശീയ ശരാശരിയുടെ താഴെ എത്തി. നികുതി വരുമാനം കൂട്ടാനുള്ള സര്‍ക്കാരിന്റെ ശ്രമം നോട്ടു നിരോധനം പരാജയപ്പെടുത്തി. നോട്ടു നിരോധനം സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചുവെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു.

നാളെ നടക്കുന്ന സംസ്ഥാന ബജറ്റിനു മുന്നോടിയായിട്ടാണ് സാമ്പത്തിക സര്‍വേ നിയമസഭയ്ക്കു മുന്നില്‍ വച്ചത്. കടുത്ത സാമ്പത്തിക പ്രതിന്ധിയെ തുടര്‍ന്ന് സര്‍ക്കാരിന്റെ ദൈനദിന പ്രവര്‍ത്തനങ്ങള്‍ പോലും അവതാളത്തിലായിരിക്കുകയാണ്. കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ വിതരണവും ക്ഷേമപെന്‍ഷന്‍ വിതരണവും അടക്കമുള്ള സകല മേഖകളും പ്രതിസന്ധിയിലാണ്.

You may have missed

error: Content is protected !!