പി ചിദംബരത്തിന്റെ വീട്ടില്‍ നിന്ന് സിബിഐയുടെ രഹസ്യ റിപ്പോര്‍ട്ട്‌ ലഭിച്ചു

മുന്‍കേന്ദ്രധനമന്ത്രി പി.ചിദംബരത്തിന്റെ വീട്ടില്‍ നിന്ന് സി.ബി.ഐയുടെ രഹസ്യറിപ്പോര്‍ട്ട് ലഭിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എയര്‍ സെല്‍ മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട് സി.ബി.ഐ സുപ്രീം കോടതിയില്‍ നല്‍കിയ രഹസ്യറിപ്പോര്‍ട്ടാണ് കണ്ടെടുത്തത്.

ജനുവരി 13 ന് നടന്ന റെയ്ഡില്‍ കണ്ടെടുത്ത ഈ റിപ്പോര്‍ട്ടടക്കം എന്‍ഫോഴ്‌സമെന്റ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് ചോര്‍ന്നതിനെ കുറിച്ച് സി.ബി.ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

error: Content is protected !!