നടിയെ ആക്രമിച്ച കേസ്: 760 തെളിവുകളുടെ പട്ടികയുമായി പൊലീസ് കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ സുപ്രധാന നീക്കങ്ങളുമായി പൊലീസ്. കേസില്‍ രേഖകളുടെയും തെളിവുകളുടെയും പട്ടിക തയാറാക്കി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഒഴികെ മറ്റു സിസിടിവി ദൃശ്യങ്ങള്‍, പെന്‍ഡ്രൈവ്, സിഡി തുടങ്ങി 760 തെളിവുകളുടെ പട്ടികയാണ് പൊലീസ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചത്. വിചാരണ വേളയില്‍ തെളിവായി ഉപയോഗിക്കുന്നവരുടെ പട്ടികയും സത്യവാങ്മൂലവുമാണ് കോടതിയില്‍ നല്‍കിയത്.

കേസിലെ പ്രതിയായ ദിലീപ് രേഖകള്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി രേഖകളുടെയും തെളിവുകളുടെയും പട്ടിക തയാറാക്കി സത്യവാങ്മൂലം നല്‍കാന്‍ പോലീസിനോട് ആവശ്യപ്പെട്ടുകയായിരുന്നു. ഇത് പ്രകാരം രേഖകളുടെ മറ്റ് തെളിവുകളും ദീലീപിന് കൈപ്പറ്റാനാകും. അതേസമയം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി അഞ്ചിന് പരിഗണിക്കും.

അതേ സമയം രണ്ടാം പ്രതി മാര്‍ട്ടിന്റെ ഫോണ്‍ സംഭാഷണ രേഖകള്‍ ഹാജരാക്കാന്‍ പൊലീസിനോട് ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് മാര്‍ട്ടിന്റെ അഭിഭാഷകന്‍ കോടതിയില്‍ വീണ്ടും ഹരജി നല്‍കിയിരുന്നു. കൂടാതെ പ്രൊസിക്യൂഷന്‍ ഉപയോഗിക്കുന്ന എല്ലാ തെളിവുകളുടെയും പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കേണ്ടതാണെന്ന് കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.

error: Content is protected !!