ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; ബിഡിജെഎസില്‍ ഭിന്നത രൂക്ഷം

ചെങ്ങന്നൂര്‍ ഉപതിരെഞ്ഞടുപ്പ് വന്നതോട് കൂടി മത്സരം കടുക്കുപ്പിച്ച് മുന്നണികള്‍. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വിഷയത്തില്‍ ബിഡിജെഎസിലെ ഭിന്നത രൂക്ഷമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന്‌ ചെങ്ങന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് ജോണ്‍ രാജിവച്ചു. സംസ്ഥാന നേതൃത്വം ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നിലപാടുകളുമായി ബന്ധപ്പെട്ട് ഫിലിപ്പ് ജോണിന് അഭിപ്രായ ഭിന്നതയുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപതിരെഞ്ഞടുപ്പിന് മുമ്പ് തന്നെ പാര്‍ട്ടിയിലെ ഭിന്നത മറനീക്കി പുറത്ത് വരുന്നതില്‍ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.

എന്‍ഡിഎയിലെ ഘടകക്ഷിയായ ബിഡിജെഎസിന്റെ സംസ്ഥാന നേതാവ് വെള്ളാപ്പള്ളി നടേശന്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയസാധ്യത എല്‍ഡിഎഫിനാണെന്ന നിലപാട് സ്വീകരിച്ചിരുന്നു. സംസ്ഥാനത്ത് എന്‍ഡിഎയുടെ മുന്നണി സംവിധാനം തകര്‍ന്ന നിലയിലാണ്. നേരത്തേ തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച നടപടി ശരിയായില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു.

ഉപ തെരെഞ്ഞെടുപ്പ് അടുത്തു വരുന്നതോടെ ഇടതുമുന്നണിയോടെ അടുക്കുന്ന നിലപാടാണ് ബിഡിജെഎസ് നേതൃത്വം സ്വീകരിക്കുന്നത്. ഇതില്‍ പാര്‍ട്ടിയിലെ പലര്‍ക്കും എതിര്‍പ്പുണ്ട്. എന്‍ഡിഎയില്‍ തന്നെ തുടരണമെന്ന നിലപാടാണ് പലര്‍ക്കുമുള്ളത് .

error: Content is protected !!