സിപിഎം നേതാക്കളുടെ ചാനല്‍ ചര്‍ച്ചകളെ വിമര്‍ശിച്ച് കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം

ന്യൂസ് ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം നേതാക്കള്‍ വ്യക്തിപരമായ അധിക്ഷേപം നടത്തുന്നത് ശരിയല്ലെന്ന് കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം സുകന്യ നാരായണന്‍. നിലപാടുകളെയാണ് നാം വിമര്‍ശിക്കേണ്ടത്.അതിനു പകരം വ്യക്തിപരമായ അധിക്ഷേപം നടത്തുന്നത് ശരിയല്ല.അത് എതിരാളികളെ സഹായിക്കലാണ്. ഇടതു പക്ഷത്തിനു വേണ്ടി സംസാരിക്കുമ്പോള്‍ നാം പുലര്‍ത്തേണ്ട നൈതികത കാത്തു സൂക്ഷിക്കാന്‍ കഴിയണമെന്നും അവര്‍ ഫേയ്‌സ്ബുക്കില്‍ വ്യക്തമാക്കി.

എതിരാളിക്ക് അതില്ല എന്നത് നമുക്കെന്തുമാവാം എന്നതിന്റെ ന്യായീകരണമല്ല.
നമ്മുടെ വഴിവിട്ട പരാമര്‍ശങ്ങള്‍ ചര്‍ച്ചകളെ തന്നെ യഥാര്‍ഥ വിഷയത്തില്‍ നിന്ന് വഴിതിരിച്ചു വിടുകയാണ്. ഓര്‍ക്കുക നമുക്കൊപ്പം നില്‍ക്കേണ്ട വലിയൊരു വിഭാഗത്തെ മാനസികമായി നാം അതിലൂടെ അകറ്റുകയാണെന്നും സുകന്യ നാരായണന്‍ വ്യക്തമാക്കി.

error: Content is protected !!