സ്വകാര്യ ബസ് സമരം; ഇന്ന് ചര്‍ച്ച, സമരം പിന്‍വലിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സമരം നടത്തുന്ന സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. സര്‍ക്കാരുമായി ബസുടമകള്‍ നടത്തുന്ന ചര്‍ച്ചയെത്തുടര്‍ന്ന് സമരം പിന്‍വലിക്കുമെന്നാണ് സൂചന. നേരത്തെ, അനിശ്ചിതകാലസമരം ആരംഭിക്കുന്നതിന് മുന്‍പ് മിനിമം ബസ് ചാര്‍ജ് എട്ട് രൂപയാക്കിയിരുന്നു. മാര്‍ച്ച് മുതല്‍ ഇത് പ്രബാല്യത്തില്‍ വരുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമകള്‍ സമരത്തിലേക്ക് നീങ്ങിയത്.

error: Content is protected !!