സ്വകാര്യ ബസ് സമരം രണ്ടാം ദിനത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് രണ്ടാംദിവസത്തിലേക്ക് കടന്നു. സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന വടക്കൻ കേരളത്തെയും മധ്യകേരളത്തെയുമാണ് പണിമുടക്ക് കൂടുതൽ ബാധിച്ചിരിക്കുന്നത്. ഉൾനാടുകളിലേക്ക് പോകേണ്ട യാത്രക്കാർ ബദൽ മാർഗമില്ലാതെ വലഞ്ഞു. ഇന്നും സമരം പരിഹരിക്കാതെ തുടർന്നാൽ ജനജീവിതം കൂടുതൽ ദുസ്സഹമാകും. സർക്കാർ ചർച്ചയ്ക്ക് വിളിക്കാതെ പണിമുടക്കിൽ നിന്ന് പിൻമാറില്ലെന്ന നിലപാടിൽ തന്നെയാണ് ബസുടമകൾ. കെഎസ് ആർടിസി അധിക സർവ്വീസുകൾ നടത്തുന്നതാണ് ജനങ്ങളുടെ ഏക ആശ്വാസം.

സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം പരിഗണിച്ച് ബസ് നിരക്ക് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഓര്‍ഡിനറി ബസിന്റെ മിനിമം നിരക്ക് എട്ടുരൂപയായും ഫാസ്റ്റ് പാസഞ്ചറിന്റേതു 11 രൂപയായും സൂപ്പര്‍ ഫാസ്റ്റിന്റെ മിനിമം നിരക്കു 15 രൂപയായും ഉയര്‍ത്താനാണ് തീരുമാനിച്ചത്. 12 സംഘടനകള്‍ക്കുകീഴിലെ 14,500-ഓളം സ്വകാര്യ ബസുകളാണ് പണിമുടക്കുന്നത്. അതേ സമയം സ്വകാര്യ ബസുകള്‍ പണിമുടക്കുന്നതിനാല്‍ കെഎസ്അര്‍ടിസി അധിക സര്‍വ്വീസ് നടത്തിയിരുന്നു. 219 അധിക സര്‍വീസുകളാണ് ഇന്നലെ കെഎസ്ആര്‍ടിസി നടത്തിയത്. 5542 കെഎസ്ആര്‍ടിസി ബസുക്കള്‍ സര്‍വീസ് നടത്തിയത് ജനത്തിന് ആശ്വാസമായി. കെഎസ്ആര്‍ടിസി ബസ് ഇന്നലെ റെക്കോഡ് കളക്ഷനാണ് നേടിയത്.

error: Content is protected !!