ബസുടമകൾ സമരവുമായി മുന്നോട്ടുപോകുന്നത് എന്തുകൊണ്ട് ?

നാളെ മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ സമരം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണല്ലോ.നാളെ മുതല്‍ ബസ്‌ സമരമാണെന്ന വാര്‍ത്ത‍ വന്നത് മുതല്‍ എല്ലാവരും പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്,ചാര്‍ജ്ജ് കൂട്ടിയിട്ടും എന്തിനാണ് ഉടമകള്‍ സമരം നടത്തുന്നത്.ഈ ചോദ്യം ഞങ്ങള്‍ ബസ്‌ ഉടമകളോട് ചോദിച്ചപ്പോള്‍ ആദ്യം കിട്ടിയ മറുപടി ഇങ്ങനെ.”നടത്തി കൊണ്ടോകാന്‍ പറ്റുന്നില്ല,പലരും ആത്മഹത്യയുടെ വക്കിലാണ്”.
അടുത്ത ചോദ്യം തമിഴ് നാട്ടില്‍ ബസ്‌ ചാര്‍ജ്ജ് കുറവല്ലേ എന്നതായിരുന്നു.മറുപടി ഇങ്ങനെ “ഇന്ധന വില,സര്‍ക്കാര്‍ നയം എല്ലാം ഇവിടുത്തെപോലെ അല്ല അവിടെ”

തുടര്‍ന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ നേതാക്കള്‍ പറഞ്ഞത് ഇങ്ങനെ

2014-മെയ് 20 ന് ആണ് അവസാനമായി ബസ് ചാർജ് വർദ്ധിപ്പിച്ചത് അതിന് ശേഷം 2015, 2016, 2017 എന്നീ മൂന്നു വർഷങ്ങളിലായി68 ശതമാനം ഇൻഷുറൻസ് പ്രീമിയം വർദ്ധിച്ചു.അത് പോലെ തൊഴിലാളികളുടെ വേതനത്തിലും ടയർ, സ്പെയർ പാർട്സ് മുതലായ വക്കും വലിയ വർദ്ധനവ് വന്നിരുന്നുവെങ്കിലും ഡീസൽ വില ഒരു ലിറ്ററിന് 48 രൂപയായി കുറഞ്ഞിരുന്നതിനാൽ വലിയ നഷ്ഠമില്ലാതെ സർവീസ് നടത്താൻ കഴിഞ്ഞിരുന്നു.എന്നാൽ 2017 ജൂലൈ മാസത്തിൽ വീണ്ടും ഒരു ലിറ്റർ ഡീസലിന്57 രൂപയായി വർദ്ധിച്ചപ്പോൾ ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ നേതാക്കൾ മുഖ്യമന്ത്രി അടക്കമുള്ള മുഴുവൻ മന്ത്രിമാരെയും ഭരണ പ്രതിപക്ഷ നേതാക്കളെയും കണ്ട് ബസ് ചാർജ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനങ്ങൾ നൽകിയിരുന്നുവെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടികൾ ഉണ്ടായില്ല.

തുടര്‍ന്ന് ബസുടമ സംഘടനകളുടെ കൂട്ടാഴ്മയായ കേരള സ്റ്റേറ്റ് ബസ് ഓപറേറ്റേഴ്സ്കോൺഫെഡറേഷൻ വിദ്യാർത്ഥികളുടെ യാത്രാ നിരക്കു ൾപ്പെടെ ബസ് ചാർജ് വർദ്ധിപ്പിക്കണമെന്നതടക്കം അഞ്ചു പ്രധാന ഡിമാൻഡുകൾ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഓഗസ്റ്റ് 18 ഒരു ദിവസത്തെ സൂചന സമരം നടത്തുകയും അതിന് ശേഷം സെപ് തമ്പർ 14 മുതൽ അനീശ്ചി തകാല സമരം നടത്തുമെന്ന് പ്രഖ്യാപിക്കുകയുമുണ്ടായിഎന്നാൽ സെപ്തമ്പർ11 ന് സർക്കാരുമായി കോൺഫെഡറേഷൻ നേതാക്കൾ നടത്തിയ ചർച്ചയിൽ ബസുടമകളുടെ ആവശ്യങ്ങൾ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകുന്നതിന് വേണ്ടി
ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപ്പെടുത്താമെന്നും റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് അനുകൂല നടപടികൾ എടുക്കാമെന്നും സർക്കാർ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ അനിശ്ചിതകാല സമരം മാറ്റിവെക്കുകയുമാണുണ്ടായത്.

ചുമതല ഏറ്റെടുത്ത രാമചന്ദ്രൻ കമ്മീഷൻ 2017 നവംബർ 30 ന് പൊതുജനങ്ങളുടെയും ബസുടമകളുടെയും യാത്രക്കാരുടെയും KSRTC യുടെയും അഭിപ്രായങ്ങൾ കേട്ട ശേഷം ഡിസംബർ 30 ന് സർക്കാരിന് റിപ്പോർട്ട് നൽകുകയുണ്ടായി.മിനിമം നിരക്കിൽ ഒരു രൂപയുടെയും കിലോമീറ്റർ ചാർജിൽ പത്തു ശതമാനവും വർദ്ധനവ് വരുത്തണമെന്നും വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് 2013 ൽ കമ്മീഷൻ നൽകിയ റിപ്പോർട്ടിൽ നിലവിലുള്ള ടിക്കറ്റ് നിരക്കിന്റെ 25 ശതമാനമാക്കണമെന്ന ശുപാർശ സർക്കാരിന്റെ പരിഗണനയിലാണെന്നും അത് പരിഗണിക്കണമെന്ന് ബഹു.കേരള ഹൈക്കോടതി ഉത്തരവുണ്ടെന്നും കമ്മീഷൻ ഡിസംബർ 30 ന് ന ൽ കി യ റിപ്പോർട്ടിൽ ശുപാർശ നൽകിയിട്ടുള്ളതാണ്.

നാറ്റ്പാക്ക് റിപ്പോർട്ട് പ്രകാരം 11-95 ശതമാനം ചിലവിൽ വർദ്ധനവ് വന്നത് ചൂണ്ടിക്കാട്ടിയാണ് കന്മീഷൻ പത്തു ശതമാനം ബസ് ചാർജ് വർദ്ധനവ് ശുപാർശ ചെയ്തിട്ടുള്ളത്.കമ്മീഷൻ റിപ്പോരട് തയ്യാറാക്കിയ നവംബർ 30 ന് ഒരു ലിറ്റർ ഡീസലിന്62 രൂപയും സർക്കാരിന് റിപ്പോർട്ട് നൽകിയ ഡിസംബർ 30 ന് ഒരു ലിറ്റർ ഡീസലിന് 64 രൂപയുമായിരുന്നു.എന്നാൽ റിപ്പോരട്ട് നൽകി ഒന്നര മാസം കൊണ്ട് ഡീസൽ വില ഇപ്പോൾ ഒരു ലിറ്ററിന് അഞ്ചു രൂപ വർദ്ധിച്ച്69 രൂപയിൽ എത്തി നിൽക്കുന്നു.

അത് പോലെ 2014ൽ ഒരു ബസ് നിരത്തിലിറക്കണമെങ്കിൽ 20 ലക്ഷം രൂപ മതിയായിരുന്നുവെങ്കിൽ ഇന്ന് ഒരു ബസ് നിരത്തിലിറക്കണമെങ്കിൽ 32 ലക്ഷം രൂപ മുടക്കണം. മാത്രമല്ല 32 ലക്ഷം മുടക്കി നിരത്തിലിറക്കിയ ഒരു ബസ് 15 വർഷം മാത്രമേ സർവീസ് നടത്താൻ സാദ്ധ്യമാവുകയുള്ളൂ. അത്രയും തുക മുടക്കി പുതിയ ബസ് നിരത്തിലിറക്കാൻ കഴിയാത്തത് കാരണം പെർമിറ്റുകൾ സറണ്ടർ ചെയ്തുകൊണ്ടിരിക്കയാണ്ആയതിനാൽ രാമചന്ദ്രൻ കമ്മീഷൻ ശുപാർശ അപര്യാപ്തമാണ്.

അത് പോലെ സ്വകാര്യ ബസുകളിലെ യാത്രക്കാരിൽ പകുതിയോളം വിദ്യാർത്ഥികളാണ്.ആയതിനാൽ വിദ്യാർത്ഥികളുടെ യാത്രാ നിരക്കിൽ വർദ്ധനവില്ലാതെയുള്ള ബസ് ചാർജ് വർദ്ധനവ് കൊണ്ട് ഒരു ദിവസം പോലും സർവീസ് നടത്താൻ കഴിയില്ല.ഏതൊരു വ്യവസായവും ലാഭകരമാണെങ്കിൽ അതിന്റെ എണ്ണത്തിൽവർദ്ധനവ് വരുന്നതാണ്എന്നാൽ 8 കൊല്ലം മുമ്പ് 34000 സ്വകാര്യ ബസുകൾ ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് 14000 ആയി ചുരുങ്ങിയിരിക്കുന്നു.

ബസ് സർവീസ് വലിയ നഷ്ഠത്തിലാണെന്ന തിന്റെ ഏറ്റവും വലിയ തെളിവാണ് സർവീസ് നടത്തുന്ന
ബസുകളുടെ എണ്ണത്തിൽ ദിവസം തോറും കുറവ് വന്നു കൊണ്ടിരിക്കുന്നു എന്നത് .ഈ സാഹചര്യത്തിൽ സമരം ചെയ്ത് സർക്കാരിനെ സമ്മർദ്ധത്തിലാക്കി അനുകൂല്യം നേടാമെന്ന വ്യാമോഹം കൊണ്ടല്ലമറിച്ച് നഷ്ഠം സഹിച്ച് സർവീസ് നടത്താൻ കഴിയാത്തതിനാൽ സർവീസ് നിർത്തിവെക്കുകയാണ്5000 KSRTC ബസുകൾ സർവീസ് നടത്തുന്നതിന് മാസം തോറും 200 കോടിയോളം രൂപയാണ് സർക്കാരിന്നഷ്ഠം വരുന്നത്.

വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകാതെയും ഫാസ്റ്റ്, സൂപ്പർഫാസ്റ്റ്, മുതലായ ബോർഡുകൾ വെച്ച് ഉയർന്ന ചാർജ് ഈടാക്കുന്ന KSRTC ക്ക് ഇത്രയധികം നഷ്ഠം വരുന്നുവെങ്കിൽ പകുതിയോളം യാത്രക്കാർ വിദ്യാർത്ഥികളും 100 ശതമാനം ബസുകളും ഓർഡിനറി ബസുകളായി സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ നഷ്ടം ഊഹിക്കാവുന്ന തിലും അപ്പുറത്താണ്.ആയതിനാൽ നാളെ മുതൽ കേരളത്തിലെ മുഴുവൻ സ്വകാര്യ ബസുകളും അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെക്കുന്നതിന് വേണ്ടി കേര ള ത്തിലെ മുഴുവൻ
ബസുടമസംഘടനകളും ഒരുമിച്ച് തീരുമാനിച്ചിരിക്കയാണ്കഴിഞ്ഞ 20 വർഷമായി നടന്നു കൊണ്ടിരുന്ന ബസ് സമരങ്ങളിൽ നിന്ന് ഏതെങ്കിലും ഒരു വിഭാഗം വിട്ടു നിന്നിരുന്നുവെങ്കിൽ
നാളെ മുതൽ നടക്കുന്ന സമരത്തിൽ കേരളത്തിലെ മുഴുവൻ ബസുടമസംഘടനകളും ഒരുമിച്ച് ഒറ്റക്കെട്ടായി പങ്കെടുക്കുന്നതാണ്.ഇത് തന്നെ മുഴുവൻ ബസുകളും നഷ്ടത്തിലാണെന്ന തിന്റെ തെളിവാണ്

error: Content is protected !!