ബസ് ചാർജ് വർധന അംഗീകരിച്ചേക്കും

അടിക്കടിയുള്ള ഇന്ധന വില വർധനവിനെ തുടർന്ന് ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചേക്കും. ബസ് ചാര്‍ജ്‌ വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിരക്കു വര്‍ധിപ്പിക്കാന്‍ സാധ്യത. ഇന്നു ചേരുന്ന എല്‍ഡിഎഫ് യോഗം നിരക്കു വര്‍ധന സംബന്ധിച്ച തീരുമാനമെടുത്ത ശേഷം വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്കു വിടുമെന്നാണ് അറിയുന്നത്. വ്യാഴാഴ്ചയാവും മന്ത്രിസഭാ യോഗം ചേരുക.

മിനിമം ബസ് ചാര്‍ജ് ഏഴില്‍ നിന്ന് എട്ടാക്കി ഉയര്‍ത്തണമെന്നാണു ജസ്റ്റിസ് രാമചന്ദ്രന്‍ സമിതിയുടെ ശുപാര്‍ശ. മറ്റു നിരക്കുകളില്‍ 10% വരെ വര്‍ധന വരുത്തണം. എന്നാല്‍, മിനിമം നിരക്ക് 10 രൂപയാക്കണമെന്നാണ് ബസ് ഉടമകള്‍ ആവശ്യപ്പെടുന്നത്.

ഈയാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ 26നു നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടാനുള്ള തീരുമാനം ഉണ്ടാകും. ഇന്നലെ മന്ത്രിസഭ അംഗീകരിച്ച 19 ഓര്‍ഡിനന്‍സുകള്‍ക്ക് അതിനു മുന്‍പായി ഗവര്‍ണറുടെ അംഗീകാരം നേടണം. നിയമസഭ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ ഓര്‍ഡിനന്‍സ് ഇറക്കാനാവില്ല

error: Content is protected !!