അഴീക്കോട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്

നീര്‍ക്കടവിലെ ആര്‍എസ്എസ് പ്രവര്‍ത്തകരായ നിഖില്‍ (25) ലജേഷ് (30) എന്നിവര്‍ക്ക് നേരെയാണ് ബോംബേറുണ്ടായത്.ബൈക്കില്‍ സഞ്ചരിക്കവെ അഴീക്കോട്‌ കാപ്പിലെപീടികയില്‍ വച്ചാണ് ബോംബെറിഞ്ഞത്. ഇരുവരേയും കണ്ണൂര്‍ ജില്ലാ  ആശുപത്രിയിലും തുടർന്ന് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബൈക്കില്‍ തറച്ച് നിന്ന ചീള് കഷ്ണം വളപട്ടണം  പോലീസിനെ ഏല്‍പ്പിച്ചു. 11 മണിയോടെ പൂതപ്പാറയിൽ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ആക്രമണമുണ്ടായി.

error: Content is protected !!