അട്ടപ്പാടിയിലെ കൊലപാതകം അപലപനീയമെന്ന് മുഖ്യമന്ത്രി; കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും

തിരുവനന്തപുരം: കേരള ജനതയെ അകെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ചു കൊന്നത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ് പിണറായി നിലപാട് വ്യക്തമാക്കിയത്.

ഫേസ് ബുക്ക്‌ പൊസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണ്. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും. ഇതിനുള്ള നിർദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയിട്ടുണ്ട്. ഇത്തരം ആക്രമങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. ഇതു പോലുള്ള സംഭവങ്ങൾ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യ-സാംസ്കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണ്. ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കും.

error: Content is protected !!