എ.കെ ശശീന്ദ്രന്റെ സത്യപ്രതിജ്ഞ ഇന്ന്

എ.കെ.ശശീന്ദ്രന്‍ മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് രാജ് ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. അതേ സമയം ശശീന്ദ്രനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഫോണ്‍ വിളി കേസില്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സി.ജെ.എം കോടതിയുടെ വിധി റദ്ദാക്കണമെന്നാണ് തൈക്കാട് സ്വദേശി മഹാലക്ഷി നല്‍കിയ ഹര്‍ജിയിലെ ആവശ്യം. ഫോണ്‍ വിളി വിവാദത്തെ തു‍ടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 26നാണ് ഗതാഗത മന്ത്രിയായിരുന്ന ശശീന്ദ്രന്‍ രാജിവയ്‌ക്കുന്നത്.

error: Content is protected !!