സ്നേഹാമില്ലാതായല്‍ എന്ത് ചെയ്യുമെന്നെനിക്കറിയില്ല; ദീപിക പദുക്കോണ്‍

പ്രേക്ഷകരില്‍ നിന്നു ലഭിക്കുന്ന പിന്തുണയാണ് തന്നെ ഈ നില വരെയെത്തിച്ചതെന്നും അവര്‍ ഇല്ലായിരുന്നെങ്കില്‍ ആരാലും അറിയപ്പെടാതെ ലോകത്തിന്റെ ഏതെങ്കിലും മൂലയ്‌ക്കൊതുങ്ങി പോകുമായിരുന്നുന്നെന്നും ബോളിവുഡ് താരസുന്ദരി ദീപിക പദുകോണ്‍. ദേശീയ മാധ്യമവുമായുള്ള അഭിമുഖത്തിലാണ് ദീപിക മനസ്സുതുറന്നത്.

സ്‌നേഹവും പ്രശസ്തിയും അതു രണ്ടും രണ്ടാണ് നിങ്ങള്‍ ചെയ്യുന്ന സിനിമകള്‍ക്കപ്പുറം പ്രേക്ഷകര്‍ നിങ്ങളെ സ്‌നേഹിക്കുന്നുവെങ്കില്‍ പിന്നെയെന്താണ് വേണ്ടത്. അവര്‍ നിങ്ങള്‍ക്കൊപ്പം എപ്പോഴുമുണ്ടാകും. പല പ്രശ്‌നങ്ങളിലും എനിക്ക് ഉറച്ച തീരുമാനങ്ങളെടുക്കാന്‍ കാരണമായതും അവരുടെ പിന്തുണയാണ്. അവരില്ലെങ്കില്‍ ഞാനില്ല ദീപിക പറഞ്ഞു.

എന്റെ ഉയര്‍ച്ചകളിലും താഴ്ച്ചകളിലും എനിയ്‌ക്കൊപ്പം പ്രേക്ഷകര്‍ നിന്നു, എന്നാല്‍ അവര്‍ നല്‍കുന്ന സ്‌നേഹത്തിന്റെ തണലിലാണ് ഞാന്‍ ജീവിക്കുന്നത്. ഭാവിയില്‍ അത് നഷ്ടമായാല്‍ പിന്നെയെങ്ങനെ മുന്നോട്ടു പോകുമെന്ന് മാത്രം അറിയില്ല. അതൊരു ഭീകരമായ ഭാവിയായിരിക്കും, അതേപറ്റി ചിന്തിക്കാന്‍ പോലും ഞാനാഗ്രഹിക്കുന്നില്ല. ദീപിക വ്യക്തമാക്കി,

error: Content is protected !!