അധ്യാപികയ്ക്ക് നേരെ ആസിഡ് ആക്രമണം

തിരുവനന്തപുരം ജില്ലയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കാട്ടാക്കട കുറ്റിച്ചല്‍ തച്ചന്‍കോട് കരിംഭൂതത്താന്‍ പാറ വളവിലാണ് സംഭവം നടന്നത്. സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ ജീന മോഹനാണ് (23) ആക്രമണത്തിനു ഇരയായത്.

യുവതി ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജീന ആര്യനാട് സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയുകയാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വേളയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് യുവതിക്ക് നേരെ ആക്രമണം നടത്തിയത്.

യുവതിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ ആദ്യം ജീനയെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പിന്നീട് തുടര്‍ ചികിത്സയ്ക്കു വേണ്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

error: Content is protected !!