ബിജെപി എംഎൽഎ വാഹനാപകടത്തില്‍ മരിച്ചു
ഉത്തർപ്രദേശിലെ സീതാപുരിലുണ്ടായ വാഹനാപകടത്തിൽ ബിജെപി എംഎൽഎ ലോകേന്ദ്ര സിംഗ് മരിച്ചു. ഉത്തർപ്രദേശിലെ നൂർപുരിൽനിന്നുള്ള എംഎൽഎയാണ് ലോകേന്ദ്ര സിംഗ്. നിക്ഷേപകരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി സീതാപുരിൽനിന്നും ലക്നോവിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
അപകടത്തിൽ എംഎൽഎയുടെ ഡ്രൈവറും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും മരിച്ചു. ലോകേന്ദ്ര സിംഗും അദ്ദേഹത്തിന്റെ ഡ്രൈവറും സംഭവസ്ഥലത്തുവച്ചും സുരക്ഷാ ഉദ്യോഗസ്ഥർ ആശുപത്രിയിലുമാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ലോകേന്ദ്ര സിംഗ് സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിട്ടിച്ചായിരുന്നു അപകടം.