സെക്കന്‍ഡില്‍ 3 ജിബി; ഇന്ത്യയിലെ ആദ്യ 5ജി സേവനം വിജയകരമായി പൂര്‍ത്തീകരിച്ച് എയര്‍ടെല്‍

ഇന്ത്യ 4ജി വേഗതയില്‍ ഏറ്റവും പിറകിലെന്ന വാര്‍ത്ത‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെ ടെലികോം രംഗത്ത് നിന്ന് ഒരു പുതിയ വാര്‍ത്ത‍ എത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ആദ്യ 5ജി സേവനം എയര്‍ടെല്‍ വിജയകരമായി പൂര്‍ത്തീകരിച്ചുവെന്നാണ് വാര്‍ത്ത‍. സെക്കന്‍ഡില്‍ 3 ജിബി സ്പീഡാണ് ടെസ്റ്റിലൂടെ സാധ്യമായത്.

ചൈനീസ് കമ്പനിയായ ഹുവാവെയുമായി ചേര്‍ന്ന് ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലാണ് പരീക്ഷിച്ചത്. നിലവിലുള്ള 4ജി ഇന്റര്‍നെറ്റിനേക്കാള്‍ 100 മടങ്ങ് വേഗത 5ജിയില്‍ ലഭ്യമാകും. ഇത് വളരെ ചെറിയ വിജയമെന്ന് തോന്നാമെങ്കിലും 5ജി സ്പീഡ് കൈവരിക്കാനുള്ള യാത്രയില്‍ ഇത് നിര്‍ണായകമാണ്.

100 മെഗാഹെട്സ് ബാന്‍ഡ് വിഡ്ത്തുള്ള 3.5 ഗിഗാ ഹെട്സ് ബാന്‍ഡ് നെറ്റ് വര്‍ക്കില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വേഗതയാണിതെന്ന് എയര്‍ടെല്‍ പറയുന്നു. 5ജി സാധ്യമാകുന്നതോടെ ജീവിത രീതിയും തൊഴില്‍ സാധ്യതകളിലുമെല്ലാം മാറ്റം കൊണ്ടുവരാന്‍ കഴിയും.

error: Content is protected !!