ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്തകൾ തള്ളി മകൻ വിനീത് ശ്രീനിവാസൻ

പക്ഷാഘാതത്തെ തുടർന്ന് നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്തകൾ തള്ളി മകൻ വിനീത് ശ്രീനിവാസൻ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് വിഷയത്തിൽ വിനീത് പ്രതികരിച്ചിരിക്കുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവുമായി ബന്ധപ്പെട്ട രോഗത്തിന് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഒരു ദിവസം ആശുപത്രിയിൽ തുടരാൻ ഡോക്ടർമാർ നിർദ്ദേശിച്ചുവെന്നും നാളെ ആശുപത്രി വിടുമെന്നും വിനീത് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിച്ചാണ് വിനീതിന്‍റെ പോസ്റ്റ് അവസാനിക്കുന്നത്.

error: Content is protected !!