ബുധനാഴ്ച കെ.എസ്.ആർ.ടി.സിയും ഓടില്ല

ജനുവരി 24ന് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ചിരിക്കുന്ന വാഹനപണിമുടക്കിൽ കെഎസ്ആർടിസിയിലെ ഇടതു യൂണിയനുകൾ പങ്കെടുക്കുന്നു. സിഐടിയു, എഐടിയുസി സംഘടനകൾ ഇതുസംബന്ധിച്ച നോട്ടീസ് നൽകി.

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. സ്വകാര്യ ബസുകൾ, ഓട്ടോറിക്ഷകൾ, ചരക്ക്-ടാങ്കർ ലോറികൾ തുടങ്ങിയവ പണിമുടക്കിൽ പങ്കെടുക്കും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക് നടത്തുന്നത്.

error: Content is protected !!