കള്ളിനും,മദ്യത്തിനും നിരോധനം വേണ്ട ,നിയന്ത്രണം മതി :സുപ്രീംകോടതി

ക​ള്ളി​നോ മ​ദ്യ​ത്തി​നോ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യ​ല്ല, നി​യ​ന്ത്ര​ണ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തേ​ണ്ട​തെ​ന്നു സു​പ്രീം കോ​ട​തി. ദേ​ശീ​യ, സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ളി​ൽ മ​ദ്യ​വി​ൽ​പ​ന ത​ട​ഞ്ഞ ഉ​ത്ത​ര​വി​ൽ​നി​ന്നു ക​ള്ളു ഷാ​പ്പു​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്ക​വെ​യാ​ണ് സു​പ്രീം കോ​ട​തി ഇ​ത്ത​ര​ത്തി​ൽ നി​രീ​ക്ഷി​ച്ച​ത്.

നി​യ​ന്ത്ര​ണം ഏ​ർ​പെ​ടു​ത്തി​യ​ത് തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന​ത്തെ ഏ​തു ത​ര​ത്തി​ൽ ബാ​ധി​ക്കു​മെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ദേ​ശീ​യ, സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ള്ളു ഷാ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന കാ​ര്യ​ത്തി​ൽ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ വി​ശ​ദീ​ക​രി​ച്ച് ര​ണ്ടാ​ഴ്ച്ച​ക്കു​ള്ളി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ബെ​ഞ്ച് സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ടു നി​ർ​ദേ​ശി​ച്ചു.

അ​തേ​സ​മ​യം, ക​ള്ളു ഷാ​പ്പു​ക​ൾ ഒ​ഴി​കെ​യു​ള്ള മ​ദ്യ​വി​ൽ​പ​ന ശാ​ല​ക​ൾ പാ​ത​യോ​ര​ങ്ങ​ളി​ൽ നി​ന്നു മാ​റ്റി സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തേ തു​ട​ർ​ന്നാ​ണ് ക​ള്ളു ഷാ​പ്പു​ക​ളെ മാ​റ്റു​ന്ന​തി​നു​ള്ള പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ അ​റി​യി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. പാ​ത​യോ​ര​ത്തെ മ​ദ്യ​വി​ൽ​പ​ന ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ൽ നി​ന്നു ക​ള്ളു​ഷാ​പ്പു​ക​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

You may have missed

error: Content is protected !!