തി​യേ​റ്റ​റി​ൽ ദേ​ശീ​യ ഗാ​നം നി​ർ​ബ​ന്ധ​മാ​ക്ക​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ നിലപാട് മാറ്റുന്നു

സി​നി​മ തീ​യേ​റ്റ​റു​ക​ളി​ൽ ദേ​ശീ​യ ഗാ​നം നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു നി​ല​പാ​ട് മാ​റ്റി മ​ല​ക്കം മ​റി​ഞ്ഞ് കേ​ന്ദ്ര സ​ർ​ക്കാ​ർ. സി​നി​മ തീ​യേ​റ്റ​റു​ക​ളി​ൽ ദേ​ശീ​യ ഗാ​നം നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് ഉ​ട​ൻ ന​ട​പ്പാ​ക്കേ​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി.

2016 ന​വം​ബ​ർ 30 ലെ ​സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ന് മു​ന്പു​ള്ള സ്ഥി​തി പു​ന​സ്ഥാ​പി​ക്ക​ണം എ​ന്നാ​ണു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ന​ൽ​കി​യ അ​ഞ്ചു പേ​ജു​ള്ള സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ദേ​ശീ​യ ഗാ​നം ആ​ല​പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി മ​ന്ത്രി​ത​ല ആ​ഭ്യ​ന്ത​ര സ​മി​തി രൂ​പീ​ക​രി​ക്കു​മെ​ന്നു സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

വി​ശാ​ല ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മേ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ രൂ​പീ​ക​രി​ക്കാ​നാ​കു. ഇ​തി​നാ​യി ആ​റു​മാ​സ​ത്തെ സ​മ​യം വേ​ണ​മെ​ന്നും സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ രൂ​പീ​ക​രി​ച്ചാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം ഉ​ട​ൻ ഇ​റ​ക്കു​മെ​ന്നും സ​ർ​ക്കാ​ർ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ഉ​റ​പ്പു ന​ൽ​കി.

2016 ന​വം​ബ​ർ 30ന് ​ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര ചു​മ​ത​ല ഏ​ൽ​ക്കു​ന്ന​തി​നു മു​ൻ​പ് അ​ദ്ദേ​ഹം അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് സി​നി​മ തീ​യേ​റ്റ​റു​ക​ളി​ൽ ദേ​ശീ​യ ഗാ​നം നി​ർ​ബ​ന്ധ​മാ​ക്കു​ക​യും ദേ​ശീ​യ ഗാ​നം വ​യ്ക്കു​ന്ന സ​മ​യ​ത്ത് എ​ഴു​ന്നേ​റ്റു നി​ൽ​ക്കു​ക​യും ചെ​യ്യ​ണം എ​ന്ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഈ ​ഉ​ത്ത​ര​വി​നെ​തി​രേ സു​പ്രീം​കോ​ട​തി​യി​ൽ നി​ന്നു ത​ന്നെ വി​മ​ർ​ശ​നം പി​ന്നീ​ട് ഉ​യ​ർ​ന്നി​രു​ന്നു.

error: Content is protected !!