ടി.ഒ.സൂരജിന് 11 കോടിയുടെ അനധികൃത സ്വത്ത്

മൂവാറ്റുപുഴ: മുൻ പൊതുമരാമത്തു സെക്രട്ടറി ടി.ഒ.സൂരജിന് 11 കോടിയുടെ അനധികൃത സ്വത്തെന്ന് വിജിലൻസ്. മൂവാറ്റുപുഴ കോടതിയിൽ‌ കുറ്റപത്രം നൽകി. പത്തുവർഷത്തിനിടെ 314 ശതമാനത്തിന്റെ വർധനവുണ്ടായെന്നു കുറ്റപത്രത്തിൽ പറയുന്നു. 2004 മുതൽ 2014 വരെയുള്ള വർഷത്തെ കണക്കാണു പരിശോധിച്ചത്. സൂരജിനു വരുമാനത്തേക്കാൾ മൂന്നിരട്ടി സമ്പാദ്യമുണ്ടെന്ന് 2016ൽ വിജിലൻസ് ലോകായുക്തയെ അറിയിച്ചിരുന്നു. കേരളത്തിലും കർണാടകയിലുമായി ആഡംബര ഫ്ലാറ്റുകളും ഭൂമിയുമടക്കം അനധികൃത സ്വത്തുക്കളുണ്ടെന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തിരുവനന്തപുരം, കൊച്ചി, ഇടുക്കി, തൃശൂർ ജില്ലകളിലും കർണാടകയിലുമായി ആഡംബര ഫ്ലാറ്റുകളും ഭൂമിയുമുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. ആറ് ആഡംബര കാറുകൾ സ്വന്തമായുണ്ട്. കൊച്ചിയിൽ ഗോഡൗൺ സഹിതമുള്ള ഭൂമി സ്വന്തമായുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

error: Content is protected !!