ജഡ്ജിമാര്‍ വിട്ടുവീഴ്ചക്കില്ല; പരമോന്നത നീതി പീഠം പുകയുന്നു

സുപ്രീം കോടതിയില്‍ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. കേസുകള്‍ വിഭജിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലെ നാല് ജഡ്ജിമാര്‍ ഉന്നയിച്ച വിഷയങ്ങളില്‍ തീരുമാനം അടുത്തയാഴ്ച. ഇന്നലെ ചീഫ് ജസറ്റിസ് ദീപക് മിശ്ര ജഡജിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. 20 മിനിട്ടോളം നീണ്ടു നിന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ലെങ്കിലും സുപ്രീംകോടതിയിലെ നടപടിക്രമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഉന്നയിക്കപ്പെട്ടതായാണ് സൂചന. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ട് വാര്‍ത്താ സമ്മേളനത്തില്‍ ചീഫ് ജസ്റ്റിസ് ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കണമെന്നാണ് ജഡ്ജിമാരുടെ ആവശ്യം.

ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരെ ചീഫ് ജസറ്റിസ് ചേംബറിലേക്ക് വിളിച്ചാണ് ചര്‍ച്ച നടത്തിയത്. തങ്ങളുടെ ആവശ്യങ്ങളില്‍ ജഡജിമാര്‍ ഉറച്ചുനിന്നു. എന്നാല്‍ സമവായത്തിന് മാറ്റങ്ങള്‍ അനിവാര്യമാണെന്ന നിലപാടിലാണ് നാലു ജഡ്ജിമാരും. മാറ്റങ്ങള്‍ സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ തയ്യാറാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

error: Content is protected !!