ഇത് കൂടപ്പിറപ്പിന്‍റെ ത്യഗത്തിനുള്ള പ്രതിഫലം; ശ്രീജിവിന്‍റെ മരണം സി.ബി.ഐ അന്വേഷിക്കും

കൂടപ്പിറപ്പിന്‍റെ മരണത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാനായി ശ്രീജിത്ത് നടത്തുന്ന സമരത്തിന് ഫലം കണ്ടു. ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും.

അന്വേഷണത്തിന് വിജ്ഞാപനമിറങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസ് സമര പന്തലില്‍ ശ്രീജിത്തിന് ഉത്തരവ് കൈമാറും. ശ്രീജിത്ത് സമരം തുടങ്ങിയിട്ട് 770 ദിവസം പിന്നിട്ടിരുന്നു. അതേസമയം സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കില്ലന്ന് ശ്രീജിത്ത് വ്യക്തമാക്കി. സിബിഐ എത്തി അന്വേഷണം തുടങ്ങിയാല്‍ മാത്രമെ സമരം പിന്‍വലിക്കൂവെന്നും അദേഹം വ്യക്തമാക്കി.

രാഗ്യസ്ഥിതി മോശമായിട്ടും വെയിലും മഴയും കൊണ്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ കിടന്നിരുന്ന ശ്രീജിത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധിപ്പേരാണ് കഴിഞ്ഞ ദിവസങ്ങളിലെത്തിയത്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആഹ്വാനം ഏറ്റെടുത്ത് ഇന്നലെ ആയിരക്കണക്കിന് പേര്‍ ശ്രീജിത്തിനെ കാണാനും ഐക്യദാര്‍ഢ്യം അറിയിക്കാനുമെത്തിയിരുന്നു.

ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വീണ്ടും കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കത്തുനല്‍കിയിരുന്നു. കുറ്റക്കാരായ പൊലീസുകാര്‍ നടപടികള്‍ക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് വാങ്ങിയ സ്റ്റേ നീക്കാന്‍ ആവശ്യമായ നടപടികളെടുക്കണമെന്ന് അഡ്വക്കറ്റ് ജനറലിനും നിര്‍ദ്ദേശം നല്‍കി

error: Content is protected !!