ശ്രീജീവിന്‍റെ മരണം; സി ബി ഐ നാളെ കേസ് രജിസ്റ്റര്‍ ചെയ്യും

ശ്രീജീവിന്റെ മരണത്തിൽ സിബിഐ നാളെ കേസ് റജിസ്റ്റർ ചെയ്യും. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. ഇത് സംബന്ധിച്ച വിജ്‍ഞാപനം ഇറങ്ങിയിട്ടുണ്ട്.

അതേസമയം അന്വേഷണത്തെ കുറിച്ച് ഒരു വ്യക്തത ഉണ്ടായാൽ ഉടൻ സമരം അവസാനിപ്പിക്കുമെന്നും ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത് പറഞ്ഞു. രണ്ടു വർഷത്തിലധികമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത് നടത്തിവന്ന സമരത്തിനാണ് ഇതോടെ ഫലം കണ്ടത്.കേസ് സിബിഐ അന്വേഷിക്കുമെന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച തീരുമാനമായിരുന്നു.

സഹോദരൻ ശ്രീജിത്തിനോട് ഈ വിവരം സർക്കാർ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ, പി.ടി.എ.റഹീം എംഎൽഎ, മുൻ എംഎൽഎ വി.ശിവൻകുട്ടി എന്നിവർ ശ്രീജിത്തിന്‍റെ സമരസ്ഥലത്ത് എത്തിയാണ് അന്ന് സിബിഐ അന്വേഷണം സംബന്ധിച്ച വിവരം അറിയിച്ചത്.

error: Content is protected !!