ഷെഫിൻ ജഹാന്‍റെ തീവ്രവാദ ബന്ധം : എൻ.ഐ.സംഘം വിയ്യൂർ സെന്റർ ജയിലിലെത്തി കനകമല തീവ്രവാദ കേസ് പ്രതികളെ ചോദ്യം ചെയ്യുന്നു

ഷെഫിൻ ജഹാന്‍റെ തീവ്രവാദ ബന്ധം അന്വേഷിക്കുന്ന എൻഐഎ സംഘം വിയ്യൂർ ജയിലിൽ എത്തി. കനകമല ഐഎസ് തീവ്രവാദ കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നതിനായാണ് എൻഐഎ സംഘം ജയിലിലെത്തിയത്.

കനകമല കേസിലെ ഒന്നാം പ്രതി മൻസീദുമായി ഷെഫിൻ ജഹാന് ബന്ധമുണ്ടായിരുന്നുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഐഎസ് ഏജന്‍റുമാരുമായി ഷെഫിൻ ജഹാൻ സംസാരിച്ചതിന് തെളിവുണ്ടെന്നും എൻഐഎ വ്യക്തമാക്കുന്നു.

ഇസ്‌ലാം മതം സ്വീകരിച്ച വൈക്കം സ്വദേശി ഹാദിയയുടെ ഭര്‍ത്താവാണ് ഷെഫിന്‍. ഈ കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഷെഫീന് തീവ്രവാദ ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ ഹാദിയ കേസിനെ അത് കാര്യമായി ബാധിച്ചേക്കും.

error: Content is protected !!