ശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്

മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ  ഈ മാസം അഞ്ചിനു പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ശനിയാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു  വരെ സംസ്ഥാനത്തു വാഹന പണിമുടക്കു നടത്തുമെന്നു കോൺഫെഡറേഷൻ ഓഫ്  ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ അറിയിച്ചു.

ഓട്ടോറിക്ഷ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ, ലോറി, സ്വകാര്യബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ, കെഎസ്ആർടിസി ബസുകൾ, ഓട്ടമൊബീൽ വർക്‌ഷോപ്പുകൾ, സ്പെയർ പാർട്സ് വിൽപന സ്ഥാപനങ്ങൾ  എന്നിവ പണിമുടക്കുമെന്നു മോട്ടോ‌ർ വ്യവസായ സംരക്ഷണ സമിതി അറിയിച്ചു.

error: Content is protected !!