പൊരിച്ചമീനിന് കിടിലൻ മറുപടിയുമായി സന്തോഷ് കീഴാറ്റൂർ.

വീട്ടിൽ നിന്നും തന്ന പൊരിച്ചമീനിന്റെ എണ്ണത്തിലെ വ്യത്യാസം ആണ് തന്നെ ഫെമിനിസ്റ്റ് ആക്കിയതെന്ന നടി റീമ കല്ലിങ്കലിന്റെ പ്രസ്താവന ട്രോൾ ഗ്രൂപ്പുകളിൽ ഹിറ്റ്‌ ചാർട്ടിൽ ഇടം നേടി മുന്നേറുമ്പോൾ ഉരുളക്കുപ്പേരി മറുപടിയുമായി നടൻ സന്തോഷ് കീഴാറ്റൂർ രംഗത്ത്.

സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

“സഹോദരിമാരുടെ
കല്യാണം
കഴിച്ചു കൊടുക്കാൻ
കടക്കാരനായ
എന്റെ പ്രിയപ്പെട്ട സുഹൃത്തിനെ
സ്നേഹം പൂർവ്വം ഓർക്കുന്നു..
പ്രിയ സുഹൃത്തെ നിന്റെ സഹോദരിമാർ മണിമാളികയിൽ ജീവിക്കുമ്പോൾ
നീ ഇപ്പോഴും വാടക വീട്ടിൽ കഴിയുകയാണല്ലേ…..
നിന്റെ സഹോദരിമാരുടെ മക്കൾ ശീതികരിച്ച കാറിൽ സ്കൂളിൽ പോകുമ്പോൾ
നിന്റെ മക്കൾ പൊരിവെയിലത്ത്
കുന്നുകയറുന്നത്
ഞാനിപ്പോഴും കാണുന്നു……….
നിന്നെ കാണുമ്പോഴെക്കെ നിന്റെ കുടുംബത്തെ കുറിച്ച് പറയാതെ…….
സഹോദരിമാരെ കുറിച്ച് പറയാൻ
നിനക്കിപ്പോഴും ആയിരം നാവാണ്…….
അത്രത്തോളം നീ ഇപ്പോഴും സഹോദരിമാരെ
സ്നേഹിക്കുന്നു………………. നീയും നിന്റെ അച്ഛനും, അമ്മയും എന്തെങ്കിലും വിവേചനം കാണിച്ചിരുന്നെങ്കിൽ നീ മണിമാളികയിലും
നിന്റെ സഹോദരിമാർ വാടക വീട്ടിലും
കഴിയുമായിരുന്നു… നിന്റെ അമ്മയും അച്ഛനും രണ്ട് മീൻ വറുത്തതും, കുറച്ച് അധികം കോഴി കഷ്ണവും അധികം തന്നതു കൊണ്ടല്ലെ പ്രിയ ചങ്ങാതി നീ കല്ലിന്റെ പണി എടുത്ത് 15 വയസ്സ് മുതൽ കുടുംബം നോക്കുന്നത്…….. ( ഇപ്പോഴും)
സഹോദരിമാർ ഇല്ലാത്ത എനിക്ക് നിന്നോട് അസൂയ്യ ആയിരുന്നു
കാരണം :- അത്രയധികം നീ നിന്‍റെ സഹോദരിമാരെ സ്നേഹിക്കുന്നത് ഞാൻ കണ്ടിരുന്നു….
പ്രിയ ചങ്ങാതി ……”

error: Content is protected !!