വഴിക്കടവ് അപകടത്തിലേക്ക് നയിച്ചത് ഡ്രൈവര്‍ക്ക് പക്ഷാഘാതം ഉണ്ടായതിനാല്‍

നിലമ്പൂര്‍ വഴിക്കടവില്‍ ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ച സംഭവത്തിന് കാരണം ഡ്രൈവര്‍ക്കുണ്ടായ പക്ഷാഘാതമാണെന്നാണ് റിപ്പോര്‍ട്ട്. ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്ന നിലയില്‍ ഡ്രൈവര്‍ മുസ്തഫ (64)യെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കര്‍ണാടകയില്‍ നിന്ന് കൊപ്രയുമായി എത്തിയ ലോറിയാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ക്ക് പക്ഷാഘാതം ഉണ്ടായതാണ് ലോറി നിയന്ത്രണംവിടാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടം സംഭവിക്കുന്നതിനു മുമ്പ് മുസ്തഫയ്ക്ക് പക്ഷാഘാതം ഉണ്ടായിയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

നിയന്ത്രണം വിട്ട ലോറി സ്‌കൂട്ടര്‍,ബസ് , ഓട്ടോറിക്ഷ എന്നിവയെ ഇടിച്ച ശേഷം ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ തല്‍ക്ഷണം മരിക്കുകയും പത്തോളം വിദ്യാര്‍ത്ഥികള്‍ക്കും സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മണിമൂളി സികെ എച്ച്എസ്എസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്.

error: Content is protected !!