മാണി മടങ്ങിവരണം, എം.എം. ഹസൻ

കെ.എം. മാണി യുഡിഎഫിലേക്ക് മടങ്ങിവരണമെന്നാണ് അഭിപ്രായമെന്ന് കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ. എന്നാൽ ഇത് സംബന്ധിച്ച് മാണിയുമായി ചർച്ച നടത്തിയിട്ടില്ല. കാനം രാജേന്ദ്രൻ വെന്‍റിലേറ്ററിലുള്ള പാർട്ടി എന്ന് ഉദ്ദേശിച്ചത് ജെഡിയുവിനെയാണെന്നും ഹസൻ പറഞ്ഞു.

പോലീസിനെ മുഖ്യമന്ത്രി രാഷ്ട്രീയവത്കരിക്കുകയാണ്. സിപിഎമ്മിന് വഴങ്ങാത്തതു കൊണ്ടാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ മാറ്റിയതെന്നും ഹസൻ കൂട്ടിച്ചേർത്തു.

error: Content is protected !!