പൂർത്തിയാകാതെ വൈദ്യുതി പദ്ധതികള്‍; ഖജനാവില്‍ നിന്ന് ചോര്‍ത്തിയത് 10000 കോടി രൂപ

സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തില്‍ ബുദ്ധിമുട്ടുമ്പോള്‍ മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികൾ ഒരു യൂണിറ്റ് വൈദ്യുതിപോലും ഉൽപാദിപ്പിക്കാതെ ഖജനാവിൽനിന്നു ചോർത്തിയതു 10,000 കോടിയിലേറെ രൂപ. പള്ളിവാസല് പദ്ധതിയുടെ പുതുക്കിയ ഘട്ടം ഉള്‍പ്പടെയാണിത്. വൈദ്യുതി മന്ത്രി എം.എം.മണി പറയുന്നതുപ്രകാരം, കേരളത്തിൽ 26 പദ്ധതികളാണു മുടങ്ങിക്കിടക്കുന്നത്. വിവരാവകാശപ്രകാരം ലഭിച്ച രേഖകളിൽ പറയുന്നത് ഒൻപതു പദ്ധതികൾ പാതിവഴിയിലെന്നാണ്.

സംസ്ഥാനം 2000 കോടി രൂപ പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീമിൽ മാത്രം ഇതിനോടകം ചെലവഴിച്ചു. പദ്ധതി പൂർത്തിയാകാൻ വൈകുന്ന ഓരോ വർഷവും 500 കോടിയിലേറെ രൂപയാണു കരാറുകാർക്കു നൽകേണ്ടിവരുന്നത്.
പദ്ധതികൾ പാതിവഴിയിൽ കിടക്കുമ്പോൾ പ്രതിവർഷം 7,500 കോടി രൂപയുടെ വൈദ്യുതി കേരളം പുറത്തുനിന്നു വാങ്ങുന്നു. 2011ൽ പൂർത്തിയാക്കി സംസ്ഥാനത്തിനു കൈമാറേണ്ടിയിരുന്നതാണു പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതി. എന്നാൽ, അരക്കിലോമീറ്റർ ദൂരത്തിൽ പെൻസ്റ്റോക് പൈപ്പ് സ്ഥാപിക്കാൻ ടണൽ എടുക്കുന്നതിലെ നിയമ – സാങ്കേതിക കുരുക്കിന്റെ പേരിൽ പദ്ധതി ഇതിനോടകം ഏഴു വർഷം വൈകി.

error: Content is protected !!