ചോരവാര്‍ന്ന് കിടന്ന മനുഷ്യനെ മണിക്കൂറുകളോളം തിരിഞ്ഞ് നോക്കാതെ മലയാളികള്‍

മലയാളിയുടെ സന്മനസും സഹായമനസ്കതയുമെല്ലാം കപടതയകുന്നു എന്നതന്‍റെ തെളിവാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ കണ്ടത്. അപകടത്തില്‍പ്പെട്ട് ചോരവാര്‍ന്ന് കിടന്ന മനുഷ്യനെ മണിക്കൂറുകളോളം തിരിഞ്ഞ് നോക്കാതെ മലയാളികള്‍ അപമാനമായി.കൊച്ചി പത്മ ജംഗക്ഷനില്‍ ബഹു നില കെട്ടിടത്തില്‍ നിന്ന് വീണ മനുഷ്യനെ രക്ഷിക്കാന്‍ മടിച്ച മലയാളികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തൃശ്ശൂർ ഡിവൈൻ നഗർ സ്വദേശി സജിയാണ് അപകടത്തില്‍പ്പെട്ടത്‌.

ഇന്നലെ രാത്രിയാണ് അപകടം നടന്നത്. ചോര വാര്‍ന്ന് കിടന്ന വ്യക്തിയെ ആള്‍ക്കൂട്ടം നോക്കി നില്‍ക്കുകയായിരുന്നു. ഓട്ടോയെും ജീപ്പും അടക്കം നിരവധി വാഹനങ്ങള്‍ സമീപത്ത് ഉണ്ടായിരുന്നു. എങ്കിലും ആരും ചോരയൊലിപ്പിച്ച് റോഡില്‍ കിടന്ന സജിയെ രക്ഷിക്കാന്‍ തയ്യാറായില്ല.

കുറച്ചു നേരം കഴിഞ്ഞ് അതു വഴി വന്ന യുവതിയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടു പോയത്.ആദ്യം യുവതി ഇദ്ദേഹത്തെ ഓട്ടോയില്‍ കൊണ്ടു പോകാന്‍ ശ്രമിച്ചു. ആളുകള്‍ ഓട്ടോ തടഞ്ഞു നിര്‍ത്തിഇദ്ദേഹത്തെ ഓട്ടോയില്‍ കയറ്റി. പിന്നീട് ഇയാളെ ഇറക്കിയ ശേഷം ഓട്ടോ വിട്ടുപോയി. പിന്നീട് യുവതി കാര്‍ തടഞ്ഞു നിര്‍ത്തി ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൊണ്ടു പോയി. പ്രഥമിക ചികിത്സയക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് സജി ഇപ്പോള്‍.

error: Content is protected !!