നയം വ്യക്തമാക്കി കോടിയേരി; പരാതിക്കാരന്‍ ഇന്ത്യയില്‍ വന്ന് ബുദ്ധിമുട്ടേണ്ട

ബിനോയ് കോടിയേരിക്കെതിരെ 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ് നല്‍കിയ യു.എ.ഇ പൗരന്‍ ഹസന്‍ ഇസ്മയില്‍ അബ്ദുല്ല അല്‍ മര്‍സൂഖി ഇന്ത്യയില്‍ വന്ന് ബുദ്ധിമുട്ടേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തന്റെ മകന്‍ ദുബായിലുണ്ട്. നിയമനടപടികള്‍ അവിടെ സ്വീകരിക്കാമെന്നും കോടിയേരി പറഞ്ഞു.

ഏതെങ്കിലും മാധ്യമവാര്‍ത്തകളില്‍ സിപിഐഎം തകരില്ല. പരാതിക്കാരനായ അറബി തന്നെ വന്നു കണ്ടിട്ടില്ലന്നും കോടിയേരി വ്യക്തമാക്കി. ആരും ഇക്കാര്യത്തില്‍ ബന്ധപ്പെട്ടില്ല. വ്യക്തിപരമായ കാര്യങ്ങള്‍ പറയാന്‍ പാര്‍ട്ടിവേദികള്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിനോയിയുടെ ഒരു ബിസനസിലും ഇതുവരെ ഇടപെട്ടിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

error: Content is protected !!