മാണിക് സര്‍ക്കാര്‍ ഇന്ത്യയിലെ പാവപ്പെട്ട മുഖ്യമന്ത്രി
നേതാക്കളുടെ കോടിക്കണക്കിനു സ്വത്തും ബിസിനസ്സും വാര്‍ത്തയാകുന്ന സമയത്ത് വ്യത്യസ്ഥാനവുകയാണ് ത്രിപുര മുഖ്യമന്ത്രിയും സിപി ഐ എം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍മാണിക് സര്‍ക്കാര്‍. മുന്ന് തവണ മുഖ്യമന്ത്രിയായ അദ്ദേഹത്തിന്റെ നിലവിലെ ആകെ സമ്പാദ്യം 3930 രൂപ. ഇന്ത്യയില്‍ ഇതുവരെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലാത്ത ഏക മുഖ്യമന്ത്രി കൂടിയാണ് മണിക് സര്‍ക്കാര്‍. അതിന് തക്ക വരുമാനമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ത്രിപുര തിരഞ്ഞെടുപ്പില്‍ ധന്‍പൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് മണിക് സര്‍ക്കാര്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ അതോടൊപ്പം ചേര്‍ത്ത സ്വത്തുവിവരങ്ങളില്‍ നിന്നാണ് മണിക് സര്‍ക്കാരിന്റെ ‘ദരിദ്ര്യാവസ്ഥ’ ശ്രദ്ധാകര്‍ഷിക്കുന്നത്. 1998 മുതല്‍ ത്രിപുരയുടെ മുഖ്യമന്ത്രിയാണ് മണിക് സര്‍ക്കാര്‍.
എന്നാല്‍ അക്കാലം മുതല്‍ തന്റെ ശമ്പളമെല്ലാം പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന നല്‍കുകയാണ് ഇദ്ദേഹം. പാര്‍ട്ടി അലവന്‍സായി നല്‍കുന്ന 5000 രൂപയാണ് സ്വന്തം ചെലവുകള്‍ക്കായി ഈ നേതാവ് ഉപയോഗിക്കുന്നത്. നിയസഭാംഗത്തിന് നല്‍കുന്ന ക്വാര്‍ട്ടേഴ്‌സിലാണ് താമസമെന്നും ,കയ്യില്‍ ആകെ 1520 രൂപയും, അക്കൗണ്ടില്‍ 2410 രൂപയുമേ ഉള്ളുവെന്ന് സത്യവാങ്മൂലത്തില്‍ മണിക് സര്‍ക്കാര്‍ പറയുന്നു.