കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കെ.എം മാണി

കർഷകരെ ഏറ്റവും കൂടുതൽ വഞ്ചിച്ചത് കോൺഗ്രസാണ്. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ വന്നതു കോൺഗ്രസ് കേരളവും കേന്ദ്രവും ഭരിച്ചപ്പോഴാണ്.

രാജ്യത്ത് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യ ഉണ്ടായതും യുപിഎയുടെ കാലത്താണെന്നും മാണി കുറ്റപ്പെടുത്തി. കേരളാ കോൺഗ്രസിന്റെ മുഖ മാസികയായ “പ്രതിച്ഛായ’യിൽ എഴുതിയ ലേഖനത്തിലാണ് കോൺഗ്രസിനെതിരെ മാണി തുറന്നടിച്ചത്.
മലയോര മേഖലയിൽ കേരള കോൺഗ്രസിനുള്ള സ്വാധീനത്തിൽ വിറളിപൂണ്ട കോൺഗ്രസ് നേതാക്കൾ പട്ടയവിതരണം തടസപ്പെടുത്തുക പോലും ചെയ്തെന്നാണ് ലേഖനത്തിൽ മാണി വ്യക്തമാക്കിയിട്ടുള്ളത്. കോൺഗ്രസിനെയും ബിജെപിയേയും കടുത്ത ഭാഷയിൽ തന്നെയാണ് മാണി വിമർശിച്ചിട്ടുള്ളത്.

error: Content is protected !!