തിരുവനന്തപുരത്ത് ചികിത്സ നിഷേധിച്ച സംഭവം അന്വേഷിക്കും :ആരോഗ്യ മന്ത്രി

ദേശീയ മെഡിക്കൽ കമ്മീഷന്‍റെ ബില്ലിനെതിരെ ഐഎംഎയുടെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ബന്ദിനോട് അനുബന്ധിച്ച് ചികിത്സ നിഷേധിച്ച സംഭവം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ആരോഗ്യവകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഏത്ര ന്യായമായ ആവശ്യമായാലും രോഗവുമായി ഡോക്ടറുടെ മുൻപിലെത്തുന്നവരുടെ ചികിത്സ നിഷേധിക്കരുതെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!