ശ്രീജിത്തിനു വേണ്ടി ഗോപിസുന്ദറിന്‍റെ പാട്ട്

സഹോദരന്റെ ഘാതകരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന ആവശ്യവുമായി ശ്രീജിത്ത് നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി മലയാള സിനിമാ താരങ്ങള്‍ എത്തിയതിനു പിന്നാലെ സിനിമ സംഗീത കൂട്ടായ്മയും. സംഗീത സംവിധായകൻ ഗോപീ സുന്ദറും സിതാരയും അഭയ ഹിരണ്മയിയും മുഹമ്മദ് മന്‍സൂറും കൂട്ടരുമാണ് ശ്രീജിത്തിന് പിന്തുണയുമായി പുതിയ ഗാനം ചിട്ടപ്പെടുത്തിയത്.

‘കൂടെപ്പിറപ്പിന്റെ ഓര്‍മതന്‍ തീയില്‍, നീ തുടര്‍ന്നീടും നിരാഹാര യുദ്ധം’ എന്നുതുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ യൂടൂബില്‍ വിരൽ ആകുന്നത്. ബികെ ഹരിനാരായണന്‍ എഴുതിയ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോപീ സുന്ദറാണ്. ഗോപീ സുന്ദറും സിതാരയും അഭയ ഹിരണ്മയിയും മുഹമ്മദ് മന്‍സൂറും ടീമുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞിട്ടുണ്ട്. . ‘വീ വാണ്ട്’ ജസ്റ്റിസ് എന്ന വരികളിലൂടെ ഏവരും ശ്രീജിത്തിന് ഉറച്ച പിന്തുണ പ്രഖ്യാപിക്കുകയാണ്.

error: Content is protected !!