മാണി മഹാനല്ല: ഇ ചന്ദ്രശേഖരൻ

മഹാന്മാർ നയിച്ച സിപിഐ ഇപ്പോൾ ശവക്കുഴിയിലാണെന്ന കെ.എം മാണിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. മാണിക്ക് മഹാന്മാർ ആരാണെന്നറിയാത്തതിന്റെ പ്രശ്നമാണെന്നും, മാണി മഹാനല്ലെന്നുമായിരുന്നു പ്രതികരണം. തൽക്കാലം രക്ഷപ്പെട്ടു പോവുന്ന സന്തോഷത്തിൽ മാണിക്ക് എന്തും പറയാം. ഇന്നത്തെ സാഹചര്യത്തിൽ ഒറ്റയ്ക്ക് നിന്നാൽ ഒരു കക്ഷിക്കും ഒന്നും നേടാനാവില്ലെന്നും ഇ ചന്ദ്രശേഖരൻ കണ്ണൂരിൽ പരഞ്ഞു. കെ എം മാണിയെ അയാൾ എന്നു വിളിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.

error: Content is protected !!