ചേലോറ മാച്ചേരി മേഖലകളില്‍ 5 പേര്‍ക്ക് ഭ്രാന്തന്‍ നായയുടെ കടിയേറ്റു

കണ്ണൂര്‍ കോര്‍പ്പറേഷനിലെ ചേലോറ മാച്ചേരി മേഖലകളിലാണ് 5 പേര്‍ക്ക് ഭ്രാന്തന്‍ നായയുടെ കടിയേറ്റത്.ചേലോറയിലെ കെ ഉഷയ്ക്ക്(54) രാവിലെ വീട്ടില്‍ വച്ചാണ് നായയുടെ കടിയേറ്റത്.പത്ര വിതരണത്തിനിടെയാണ് ചേലോറയിലെ സാവിത്രി(57)ക്കു നായയുടെ അക്രമത്തില്‍ പരിക്കേറ്റത്.ഡോക്ടറെ കാണാന്‍ പോകുന്നതിനിടെ ഗോകുല്‍ദാസി(17)നും കടിയേറ്റു ,കോറോത്ത് വസന്ത(72),അദ്ധ്യാപിക പി വി ജിഷ(34)എന്നിവര്‍ക്കും ഭ്രാന്തന്‍ നായയുടെ കടിയേറ്റു.

ഇവരില്‍ വസന്ത,ഗോകുല്‍ദാസ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചു.മറ്റുള്ളവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.കഴിഞ്ഞ ദിവസം കൊറ്റാളി,പുല്ലുപ്പി മേഖലകളിലുല്ലവര്‍ക്കും ഭ്രാന്തന്‍നായയുടെ കടിയേറ്റിറുന്നു.

error: Content is protected !!